കാഞ്ഞങ്ങാട്: പാര്‍ട്ടി പ്രവര്‍ത്തകയോട് ഫോണില്‍ വിളിച്ച് അശ്ലീലം പറയുകയും സന്ദേശമയയ്ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാസറകോട് കോടോം ലോക്കല്‍ സെക്രട്ടറി കെ വി കേളുവിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.[www.malabarflash.com]
ജില്ലാ സെക്രട്ടേറിയറ്റംഗം സാബു ഏബ്രഹാം പങ്കെടുത്ത അടിയന്തര ലോക്കല്‍ കമ്മിറ്റി യോഗമാണ് കെ വി കേളുവിനെ പുറത്താക്കിയത്. മുന്‍ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ ടി ബാബുവിനാണ് ലോക്കല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
ഫോണില്‍ റെക്കോഡ് ചെയ്ത ഇയാളുടെ സംഭാഷണമുള്‍പ്പെടെയാണ് സിപിഎം പ്രവര്‍ത്തക പാര്‍ട്ടിയുടെ മേല്‍ക്കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഇതിനുശേഷം കേളു ഭീഷണിപ്പെടുത്തിയതിന്റെ വീഡിയോയും ഇവര്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയതോടെയാണ് നടപടി ഉണ്ടായത്. കെ വി കേളുവിനെ പുറത്താക്കിക്കൊണ്ടുള്ള കീഴ്ക്കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും നേരത്തെ പാർട്ടി നടപടി എടുത്തിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗമായിരുന്ന എ ഡി ജയനെയാണ് പാര്‍ട്ടി 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിച്ച എ പി സോണയെ മുമ്പ് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നു. ഈ വിഷയത്തില്‍ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗമായിരുന്ന എ ഡി ജയനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
0 Comments