NEWS UPDATE

6/recent/ticker-posts

ദേശാഭിമാനി സീനിയർ സബ്‌എഡിറ്റർ എം രാജീവൻ അന്തരിച്ചു

കണ്ണൂർ: ദേശാഭിമാനി കണ്ണൂർ യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ (53) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന്‌ ദീർഘകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെ പത്തോടെയാണ് അന്ത്യം.[www.malabarflash.com]

ദേശാഭിമാനിയുടെ തളിപ്പറമ്പ്‌, ആലക്കോട്‌ ഏരിയ ലേഖകനായാണ്‌ പത്രപ്രവർത്തനം തുടങ്ങിയത്‌. 2006ൽ സബ്‌ എഡിറ്റർ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. കൊച്ചി, കോഴിക്കോട്‌,  കണ്ണൂർ യൂണിറ്റുകളിൽ പ്രവർത്തിച്ചു.  തളിപ്പറമ്പ്‌ മാന്തംകുണ്ടിലാണ്‌ താമസം. 

ഭാര്യ: പി എൻ സുലേഖ (സെക്രട്ടറി , തളിപ്പറമ്പ്‌ കോ ഓപ്പറേറ്റീവ്‌ എഡ്യുക്കേഷൻ സൊസൈറ്റി), മക്കൾ: എം ആർ ശ്രീരാജ്‌, എം ആർ ശ്യാംരാജ്‌.

സംസ്കാരം വൈകീട്ട് നാലിന് തളിപ്പറമ്പ് മുയ്യത്തെ വീട്ടുവളപ്പിൽ .

Post a Comment

0 Comments