NEWS UPDATE

6/recent/ticker-posts

പ്ലാസ്റ്റിക്കിന്റെ പേരില്‍ വ്യാപാരികളോടുളള ഉദ്യോഗസ്ഥരുടെ ദ്രോഗ നടപടികള്‍ അവസാനിപ്പിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ഉദുമ: പ്ലാസ്റ്റിക്കിന്റെ പേരില്‍ വ്യാപാരികളോടുളള ഉദ്യോഗസ്ഥരുടെ ദ്രോഗ നടപടികള്‍ അവസാനിപ്പിക്കണമെന്നും പകരം സംവിധാനം സര്‍ക്കാര്‍ കണ്ടെത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം പാലക്കുന്ന് യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവ്യപ്പെട്ടു.[www.malabarflash.com]

ഹൊസ്ദുര്‍ഗ് താലുക്ക് വിഭജിച്ച് ഉദുമ ആസ്ഥാനമായി പുതിയ താലുക്ക് രൂപികരിക്കണമെന്നുളള ആവശ്യവും യോഗം ആവ്യപ്പെട്ടു. പാലക്കുന്ന് വ്യാപാരഭവനില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡന്റ് എം എസ് ജംഷീദ് അധ്യക്ഷത വഹിച്ചു. ക്ഷേമപദ്ധതി സഹായം ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര വിതരണം ചെയ്തു. അംഗക്കളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരേയും ആയുര്‍വേദത്തിലും അലോപ്പതിയിലും ഇരട്ട ബിരുദം നേടിയ ഡോ. ശ്യാംപ്രസാദ്, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തപ്പെട്ട ഗേറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഐശ്വര്യ രഘുനാഥ് എന്നിവരെയും ഉപഹാരം നല്‍കി അനുമോദിച്ചു. 

പുതുതായി അംഗത്വമെടുത്തവര്‍ക്കുളള മെമ്പര്‍ഷിപ്പ് ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. 

ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി, ഉദുമ മേഖല പ്രസിഡന്റ് എ വി ഹരിഹരസുതന്‍, സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ്, മുന്‍ യൂണിറ്റ് പ്രസിഡന്റ് ഗംഗാധരന്‍ പളളം, വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് റീത്ത പത്മരാജന്‍, യൂത്ത് വിങ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, ട്രഷറര്‍ അരവിന്ദന്‍ മുതലാസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ മുരളി പള്ളം സ്വാഗതവും അഷറഫ് തവക്കല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments