NEWS UPDATE

6/recent/ticker-posts

ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികളുടെമേൽ മരക്കൊമ്പ് വീണു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: ആലുവയില്‍ ശക്തമായ കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. കാരോട്ടുപറമ്പില്‍ രാജേഷിന്റെ മകന്‍ അഭിനവ് കൃഷ്ണയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]


ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കിഴക്കേവെളിയത്തുനാട് മില്ലുപടിക്ക് സമീപം വെള്ളാംഭഗവതി ക്ഷേത്രത്തിലെ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണത്. 

പെട്ടെന്നുണ്ടായ ശക്തമായ കാറ്റില്‍ ആല്‍മരത്തിന്റെ ശിഖരം ഫുട്‌ബോള്‍ കളിക്കുകയായിരുന്ന കുട്ടികളുടെ മേല്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിനവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments