NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ടൗണിലെ മത്സ്യവിൽപ്പന; അജ്ഞാതർ പിഴുതു മാറ്റിയ പോലിസിന്റെ അറിയിപ്പ് ബോർഡ് ബ്രദേഴ്സ് ക്ലബ് പുനസ്ഥാപിച്ചു

പാലക്കുന്ന് : പാലക്കുന്ന് ടൗണിൽ അനധികൃതമായി മത്സ്യ വില്പന തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. തിരക്കേറിയ വളവിൽ അപകട സാധ്യത മനസിലാക്കി ബേക്കൽ പോലിസ് 'ഇവിടെ മത്സ്യ വില്പന നിരോധിച്ചിരിക്കുന്നു' എന്ന മുന്നറിയിപ്പോടെ ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും അതിന് കീഴെയായി പിന്നീട് മത്സ്യ വില്പന.[www.malabarflash.com]

അത് പത്രങ്ങളിൽ വാർത്തയായി. ഏറെ വൈകാതെ പോലിസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് ആരോ ഇളക്കി മാറ്റി.അനധികൃത മത്സ്യ വില്പന ഇവിടെ ഇപ്പോഴും നിർബാധം തുടർന്നുണ്ട്. 

നാലു ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ യാത്ര തുടരുന്ന തിരക്കുള്ള സ്റ്റേഷൻ റോഡിന്റെ വളവിലാണ് പരസ്യമായി മത്സ്യ വില്പന നടക്കുന്നത്. റയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ വാഹന നിര ചിലപ്പോൾ ജംഗ്ഷൻ വരെ നീളും ഈ വളവിൽ വാഹനങ്ങളിൽ നിന്ന് ഇറങ്ങാതെ തന്നെ മീൻ വാങ്ങുന്നവരുമുണ്ട്. ഏറെ അപകട സാധ്യതയുള്ള മുനമ്പാണിതെന്നാണ് കാൽനട യാത്രക്കാരും സമീപത്തെ കച്ചവടക്കാരും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നത്. ഏതാനും മീറ്റർ അപ്പുറത്ത് പഞ്ചായത്ത്‌ വക മത്സ്യ മാർക്കറ്റ് ഉണ്ടെന്നിരിക്കെയാണ്

അനധികൃത മത്സ്യ വില്പന ഇവിടെ നിർബാധം തുടരുന്നത്. പിഴുതു മാറ്റിയ സൂചന ഫലകം, സഹികെട്ടപ്പോൾ പാലക്കുന്നിലെ ബ്രദേഴ്സ് ക്ലബ് പ്രവർത്തകർ കോൺക്രീറ്റിട്ട് പുനസ്ഥാപിച്ചു. കവല സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചുറ്റും വർണ റിബ്ബണും ചെടിചട്ടികളും നിരത്തി. മലിനമായ ഇടം വൃത്തിയാക്കി കുമ്മായവും വിതറി അവർ ശുദ്ധീകരിച്ചു. ഇനിയാരും ഈ കവല വൃത്തികേടാക്കില്ലെന്ന വിശ്വാസത്തിലാണ് പ്രവർത്തകർ.

Post a Comment

0 Comments