NEWS UPDATE

6/recent/ticker-posts

പ്രവേശനോത്സവ നാളിൽ മിന്നും താരങ്ങളായി നാല് ജോഡി ഇരട്ടകൾ

പാലക്കുന്ന്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പ്രവേശനോത്സവനാളിൽ നവാഗതരായെത്തിയ നാല് ജോഡി ഇരട്ടകൾ പലരുടെയും ശ്രദ്ധാകേന്ദ്രമായി.[www.malabarflash.com]

ജയൻ- ദിവ്യ, ഷാജി- രേഷ്മ, -ശശിധരൻ-രമ്യ , സാജർ-സ്നേഹമോൾ ദമ്പതിമാരുടെ ഇരട്ട കുട്ടികളായ ധ്യാൻ-ധ്യാൻവി, സാൻവിക- സാത് വിക, ആരവ്-അരുഷ്, അസർ - അയാൻ എന്നീ കുട്ടികളാണ് കെ. ജി. ക്ലാസ്സിൽ ഇവിടെ പ്രവേശനം നേടിയത്. 

പ്രവേശനോത്സവ ചടങ്ങിൽ ഇവരെ സ്റ്റേജിൽ വിളിച്ച് പരിചയപ്പെടുത്തി.
രാവിലെ ബാൻഡ് മേള സമേതം ടൗണിൽ ഘോഷയാത്ര നടത്തിയ ശേഷം പുതുതായി പ്രവേശനം നേടിയ കുരുന്നുകളുടെ വിവിധ പരിപാടികളുമുണ്ടായി.

Post a Comment

0 Comments