മുംബൈ: നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിലെ വിരാറിലാണ് സംഭവം. ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. രാത്രയോടായിരുന്നു സംഭവം നടന്നത്.[www.malabarflash.com]
നാലാം നിലയിൽ നിന്ന് വീണ ദേവാക്ഷി സഹാനി എന്ന കുട്ടി ഒന്നാം നിലയിൽ ഇരുന്നിരുന്ന ആളുടെ മടിയിൽ വന്ന് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. അപ്പാർട്ട്മെന്റിനും പുറത്തിറങ്ങിയ കുട്ടി ബാൽക്കെണിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവിൽ എട്ടു സ്റ്റിച്ചുണ്ട്.ബാൽക്കണിയിലുള്ള നിർമാണവസ്തുക്കളിൽ തട്ടിയാണ് കുട്ടി താഴെ വീണത്. സംഭവത്തിൽ കരാറുകാരനും ബിൽഡർക്കും എതിരെ കേസെടുത്തു.
0 Comments