NEWS UPDATE

6/recent/ticker-posts

മോഷണം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ കൊന്ന് പുതപ്പിൽകെട്ടി അലമാരയിൽ ഒളിപ്പിച്ചു

ആഗ്ര: മോഷണവിവരം പുറത്തറിയാതിരിക്കാൻ ഒൻപതു വയസ്സുകാരിയെ കൊന്ന് പുതപ്പിൽ പൊതിഞ്ഞ് അലമാരയിൽ ഒളിപ്പിച്ചയാൾ അറസ്റ്റിൽ. തിങ്കളാഴ്ചയാണു പെൺകുട്ടിയെ ജഗദീഷ്പുര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായത്.[www.malabarflash.com] 

ചന്തയിൽ പോയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നറിയിച്ചു കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽക്കാരനായ സണ്ണി പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.

പെൺകുട്ടിയുടെ കുടുംബവും സണ്ണിയും ഒരേ കെട്ടിടത്തിലാണു വാടകയ്ക്കു താമസിച്ചിരുന്നത്. കെട്ടിട ഉടമയുടെ വീട്ടിൽനിന്നും സണ്ണി പണം മോഷ്ടിക്കുന്നത് പെൺകുട്ടി കണ്ടു. മോഷണം പുറത്തുപറയാതിരിക്കാൻ ഇയാൾ പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ശശീരം പുതപ്പിൽ പൊതിഞ്ഞ് ഇയാളുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചു. പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന് 20,000 രൂപയും കണ്ടെടുത്തു.

Post a Comment

0 Comments