NEWS UPDATE

6/recent/ticker-posts

ആധാര്‍ നമ്പര്‍ ഉപയോഗിച്ചും ഗൂഗിള്‍ പേയില്‍ യുപിഐ അക്കൗണ്ട് തുടങ്ങാം

യുപിഐ അക്കൗണ്ട് നിര്‍മിക്കുന്നതും ആക്റ്റിവേറ്റ് ചെയ്യുന്നതും ലളിതമാക്കി ഗൂഗിള്‍ പേ. ഇനി മുതല്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പേയില്‍ അക്കൗണ്ട് ചേര്‍ക്കാനാവും. ഡെബിറ്റ് കാര്‍ഡ് നല്‍കി യുപിഐ പിന്‍ ഇതിനായി നല്‍കേണ്ടിവരില്ല. ഈ പുതിയ ഫീച്ചര്‍ പിന്തുണയ്ക്കുന്ന എല്ലാ ബാങ്കുകളുടേയും അക്കൗണ്ട് ഉടമകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.[www.malabarflash.com]


ഇന്ത്യയില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഉള്ളതും അവ പലവിധ ആവശ്യങ്ങള്‍ക്കായി ഇതിനകം ഉപയോഗിക്കുന്നുണ്ട് എന്നതുമാണ് ഇത്തരം ഒരു സൗകര്യം ലഭ്യമാക്കാന്‍ കാരണമെന്ന് ഗൂഗിള്‍ പറയുന്നു.

ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ ആദ്യം തങ്ങളുടെ ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ഒന്നു തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഒപ്പം ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും തമ്മിലും ബന്ധിപ്പിക്കണം.

  • ജി പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സെറ്റ് അപ്പ് സ്‌ക്രീനിലേക്ക് പ്രവേശിക്കുക. അവിടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ആധാര്‍ ഉപയോഗിച്ചുമുള്ള യുപിഐ ലോഗിന്‍ ഓപ്ഷന്‍ കാണാം. ഇതില്‍ ആധാര്‍ തിരഞ്ഞെടുക്കുക.
  • ആധാറിന്റെ ആദ്യത്തെ ആറ് അക്കങ്ങള്‍ നല്‍കുക
  • ഒതന്റിക്കേഷന്റെ ഭാഗമായി ഒടിപികള്‍ ലഭിക്കും. അവ നല്‍കുക.
  • ഒടുവില്‍ യുപിഐ പിന്‍ സെറ്റ് ചെയ്യാം
ആധാര്‍ നമ്പര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷനിടെ ആധാര്‍ വിവരങ്ങളൊന്നും തന്നെ ഗൂഗിള്‍ പേയ്ക്ക് ലഭിക്കില്ല. വെരിഫിക്കേഷന്‍ പ്രക്രിയ നടക്കുന്നത് യുഐഡിഎഐ സെര്‍വറുകളിലായിരിക്കും. ടെലികോം കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നേരത്തെ തന്നെ ആധാര്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന് അനുമതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments