NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട് തെക്ക് പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു

പളളിക്കര: പൂച്ചക്കാട് തെക്ക് പുറത്ത് നിയന്ത്രണം വിട്ട ഇന്നോവ കാര്‍ മറിഞ്ഞ് വീട്ടമ്മ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. മംഗ്‌ളുറു ബജ്‌പൈയിലെ നഫീസ (80) ആണ് മരിച്ചത്.[www.malabarflash.com]


ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. 

പൂച്ചക്കാട് തെക്ക് പുറം വളവില്‍ വെളളിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നിയന്ത്രണം വിട്ട് മറിയുകായായിരുന്നു. മംഗ്ലൂരുവില്‍ നിന്നും മടവൂരിലേക്ക് സിയാറത്തിന് പോയി തിരിച്ചുവരികയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്‌

Post a Comment

0 Comments