NEWS UPDATE

    Loading......

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ നിന്നും കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിപ്പള്ളി സ്വദേശി ജലാലുദീന്റെ ഭാര്യ സറീന (40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സറീനയെ കാണാതായത്.[www.malabarflash.com]


തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പുലർച്ചെ എരിക്കിൽ ചാലിലെ സ്വന്തം വീട്ടിലെ കിണറ്റിൽ സറീനയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments