NEWS UPDATE

6/recent/ticker-posts

ഐ എൻ എൽ നേതാവ് പി എ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

മേൽപ്പറമ്പ്: ഐ എൻ എൽ മുൻ കാസറകോട് ജില്ല പ്രസിഡണ്ട് പി എ മുഹമ്മദ് കുഞ്ഞി ഹാജി (80) അന്തരിച്ചു . ചികിത്സയിലിരിക്കെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.[www.malabarflash.com]


മത, രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. പൗരപ്രമുഖൻ കൂടിയായ അദ്ദേഹം എല്ലാവരുമായും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ച ഒരാളായിരുന്നു.

നേരത്തെ സീമാനായിരുന്ന പി എ മുഹമ്മദ് കുഞ്ഞി ഹാജി പിന്നീട് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരികയായിരുന്നു. കീഴൂർ സംയുക്ത ജമാഅത് പ്രസിഡന്റ്, ഐഎൻഎൽ സംസ്ഥാന കമിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 5 മണിക്ക് ചെമ്പരിക്ക ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

നിര്യാണത്തിൽ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, വൈസ് പ്രസിഡന്റ് എം.കെ ഹാജി, സെക്രറിയറ്റ് അംഗം എം എ കുഞ്ഞബ്ദുള്ള, എൻ.പി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ഐ എൻ എൽ ജില്ലാ പ്രസിഡന്റ് ഇക്ബാൽ മാളിക, ജനറൽ സെക്രട്ടറി എ.കെ. കമ്പാർ, ഐ എം സി സി നേതാവ് ഷരീഫ് കൊളവയൽ എന്നിവർ അനുശോചിച്ചു.

മക്കൾ: ശബീർ, കബീർ, അമീർ, ആരിഫ, ശരീഫ, അഫീഫ, പരോതനായ ബശീർ. മരുമക്കൾ: ലത്വീഫ്, മസ്ഊദ്, സഹീർ, സബിദ, ആയിഷ , തംസീറ, ശാഹിന.

Post a Comment

0 Comments