NEWS UPDATE

6/recent/ticker-posts

മുസ്‌ലിം ലീഗ് നേതാവും എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി പ്രസിഡണ്ടുമായ കെ.എ മുഹമ്മദ് കുഞ്ഞി എരോല്‍ അന്തരിച്ചു


ഉദുമ: മുസ്‌ലിം ലീഗ് നേതാവും എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി പ്രസിഡണ്ടുമായ കെ.എ മുഹമ്മദ് കുഞ്ഞി എരോല്‍ (66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.[www.malabarflash.com]

നിലവില്‍ പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്, ഉദുമ പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍, എരോല്‍ മുസ്‌ലിം ജമാഅത്ത് കമ്മിററി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഉദുമ ഇസ് ലാമിയ എ എല്‍ പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം, ഉദുമ സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
നാലാംവാതുക്കല്‍ ജംഗ്ഷനിലെ സിററി ഫാന്‍സി ഉടമയാണ്.

പരേതരായ എരോലിലെ അബ്ദുല്ല-ആസ്യാബി ദമ്പതികളുടെ മകനാണ്
ഭാര്യ: ആയിഷാബി, മക്കള്‍: ഹിലാലുദ്ദീന്‍, ഇഷാന, അബ്ദുല്ല, അഫ്‌സല്‍, മിസ്‌രിയ. 
മരുമക്കള്‍: ഫസലുറഹ്മാന്‍, ഖലീല്‍, ഹസീന.
സഹോദരങ്ങള്‍: 
അബ്ദുല്‍ ഖാദര്‍, നെഫീസ, പരേതയായ ബീഫാത്തിമ്മ
മയ്യിത്ത് നിസ്‌കാരം വൈകുന്നേരം 6 മണിക്ക് എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍

Post a Comment

0 Comments