NEWS UPDATE

6/recent/ticker-posts

നഴ്‌സറി വിട്ട് മടങ്ങുന്നതിനിടെ കാറിടിച്ചു തെറിപ്പിച്ചു; നാലു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ കാറിടിച്ച് നാലു വയസ്സുകാരന് ദാരുണാന്ത്യം. ആനക്കല്ല് ഗവ. എല്‍.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥി ആനക്കല്ല് പുരയിടത്തില്‍ ഹെവന്‍ രാജേഷ് (4) ആണ് മരിച്ചത്.[www.malabarflash.com]


വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. നഴ്‌സറി വിട്ട് വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ആനക്കല്ല് തടിമില്ലിന് സമീപത്തുവെച്ച് കുട്ടിയെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. ഉടന്‍ കാഞ്ഞിരപ്പള്ളി ഇരുപത്താറാംമൈലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

0 Comments