2022 ജൂൺ 21നു പുലർച്ചെ പെരുമ്പാമ്പ് ജോർജിന്റെ വീട്ടിലെ കോഴിക്കൂടിൽ കയറി 9 കോഴികളെ വിഴുങ്ങുകയും 4 എണ്ണത്തിനെ കൊല്ലുകയും ചെയ്തു. രാവിലെ കൂട്ടിൽ കോഴിക്കു പകരം ഭീമൻ പെരുമ്പാമ്പിനെയാണു കണ്ടത്. വിവരമറിയിച്ചതിനെതുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ പാമ്പിനെ ജീവനോടെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തിരുന്നു.
ചത്തകോഴികൾക്കു നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് നൽകിയ പരാതിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു കഴിഞ്ഞദിവസം മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ നേതൃത്വത്തിൽ നടന്ന പ്രശ്ന പരിഹാര അദാലത്തിൽ വീണ്ടും പരാതിയുമായി എത്തിയത്. പരാതി സ്വീകരിച്ച മന്ത്രി എന്താണു നേരത്തെ നൽകിയ പരാതിയിൽ നടപടിയെടുക്കാതിരുന്നതെന്ന് ഡിഎഫ്ഒയോടു ചോദിച്ചപ്പോൾ ഫണ്ടില്ലെന്നാണു മറുപടി ലഭിച്ചത്.
പാമ്പ് നിങ്ങളുടേതും കോഴി എന്റേതുമാണ്. അതുകൊണ്ട് നഷ്ടപരിഹാരം തന്നെ തീരൂ എന്നാണു ജോർജിന്റെ മറുചോദ്യം. ഉത്തരം മുട്ടിയ മന്ത്രി ചോദിച്ചു വേറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോയെന്ന്. എന്നാൽ എനിക്ക് കോഴിയുടെ നഷ്ടപരിഹാരം മാത്രമേ വേണ്ടു എന്ന് തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ജോർജ്. ഫണ്ട് എത്തിയാൽ പരിഗണിക്കാമെന്ന ഉറപ്പിൽ ജോർജ് വീട്ടിലേക്കു മടങ്ങിയെങ്കിലും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ഇൗ കർഷകൻ. വന്യജീവികളെ അറിയാതെ കൊന്നാൽ പോലും നടപടിയെടുക്കുന്ന സർക്കാർ, ജീവിക്കാൻ വേണ്ടി അധ്വാനിച്ചുണ്ടാക്കിയ കൃഷി നശിപ്പിച്ചാൽ നഷ്ടപരിഹാരം കൊടുക്കാത്തത് എന്തു നിയമമാണെന്നും ജോർജ് ചോദ്യമുന്നയിക്കുന്നു.

0 Comments