കൊച്ചി: പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ കെ.എം.ഷാജിക്കെതിരായ ഇഡി നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചാണ് കേസ്, സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി എന്നിവ റദ്ദാക്കിയത്. മുൻപ് വിജിലൻസ് എടുത്ത കേസിൽ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.[www.malabarflash.com]
തനിക്കെതിരായ കേസ് രാഷ്ട്രീയ വിദ്വേഷം തീർക്കാൻ കെട്ടിച്ചമച്ചതായിരുന്നെന്ന് കെ.എം.ഷാജി പറഞ്ഞു. ഇത്തരത്തിലൊരു കേസ് ഇഡിയെ ഏൽപ്പിക്കുന്നത് ആദ്യം. കേസിലെ തുടർനടപടികളെ നിയമപരമായി നേരിടുമെന്നും ഷാജി പറഞ്ഞു.
അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡി കേസെടുത്തിരുന്നത്. കേസിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് ഇഡി കണ്ടുകെട്ടിയിരുന്നു.
0 Comments