അബൂദാബി: കെ.എം.സി.സി മുസ്ലിം ലീഗിന്റെ അഭിവാജ്യഘടകം. കെ.എം.സി.സി യുടെ പ്രവർത്തനം ശ്ലാഘനീയവും മാതൃകാപരവുമാണന്ന് എം.എച്ച് മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.ഹൃസ്വ സന്ദർശനാർത്ഥം യു.എ.ഇ യിൽ എത്തിയ ഉദുമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എച്ച് മുഹമ്മദ് കുഞ്ഞിക്ക് ഏർപ്പെടുത്തിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു.[www.malabarflash.com]
ആബിദ് നാലാംവാതുൽക്കലിന്റെ അധ്യക്ഷതയിൽ അബൂദാബി സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിണ്ടന്റ് അനീസ് മാങ്ങാട് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് കെ.എം.സി.സിയുടെ ജഴ്സി പ്രകാശനം എം.എച്ച്.മുഹമ്മദ് കുഞ്ഞി ജില്ലാ സെക്രട്ടറി ഹനീഫ് മാങ്ങാടിന് നൽകി പ്രകാശനം ചെയ്തു.
നൗഷാദ് മിഹ്റാജ്, ഷാഫി ആലൂർ, അബ്ദുല്ല പാക്യാര, അഷ്റഫ് പള്ളം, അബ്ദുൾ റഹ്മാൻ കോട്ടിക്കുളം, സമീർ കരിപ്പോടി, ഫൈസൽ കോട്ടിക്കുളം, റമീസ് ബി.എം.എ,ജംഷിദ് കോട്ടിക്കുളം, അഷ്റഫ്മാങ്ങാട്, ഹർഷാദ് ബദ്രിയാനഗർ, അസീസ് കാപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. റഊഫ് ഉദുമ സ്വാഗതവും സാദാത്ത് മുക്കുന്നോത്ത് നന്ദിയും പറഞ്ഞു.
0 Comments