NEWS UPDATE

6/recent/ticker-posts

എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാന്‍ കരുതുന്നു-ലയണല്‍ മെസ്സി

ബെയ്ജിങ്: 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന സൂചന നല്‍കി അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. അടുത്ത ലോകകപ്പില്‍ താന്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് വിജയത്തിന് ശേഷം കരിയറില്‍ താന്‍ തൃപ്തനാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.[www.malabarflash.com]


'ഞാന്‍ നേരത്തേ പറഞ്ഞതുപോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല. അവിടെ ലോകകപ്പ് കാണാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാന്‍ പങ്കെടുക്കാന്‍ പോകുന്നില്ല',മെസ്സി പറഞ്ഞു.

'ലോകകപ്പ് വിജയത്തിന് ശേഷം ഞാന്‍ എന്റെ ഈ കരിയറില്‍ തൃപ്തനും നന്ദിയുള്ളവനുമാണ്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാന്‍ വിചാരിക്കുന്നു'- മെസ്സി വ്യക്തമാക്കി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസ്സി തന്റെ ലോകകപ്പ് ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. ജൂണ്‍ 15-നാണ് ഓസ്‌ട്രേലിയയുമായുള്ള മത്സരം. നേരത്തേ ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജി വിട്ട താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയിരുന്നു.

Post a Comment

0 Comments