തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കണ്ണൂർ സ്‌റ്റേഡിയത്തിന് സമീപത്ത് ലോറി ഡ്രൈവർമാർ വാഹനം പാർക്കു ചെയ്യാറുണ്ട്. ഇവിടെയുണ്ടായ എന്തെങ്കിലും തർക്കമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. വലതുകാലിന് വെട്ടേറ്റ ജിന്റോ പോലീസ് സ്റ്റേഷന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് യുവാവ് ചോരവാർന്ന് മരിച്ചത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്‍റോ.
0 Comments