യുവതിയെ കാൺമാനില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. പോലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു ലക്ഷ്യമാക്കി നീങ്ങുന്നതായി കണ്ടെത്തി.
ഉടൻ തന്നെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ, നഗരരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവിസ് ബുക്കിങ് ലിസ്റ്റുകൾ എന്നിവ പരിശോധിച്ചു. ബംഗളൂരു ബസിൽ ടിക്കറ്റെടുത്തതായി മനസിലാക്കി.
മാഹി സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ രാധാകൃഷ്ണൻ, മാഹി ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ പ്രസാദ് വളവിൽ, കിഷോർ കുമാർ, സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ സംഘം ബസിനെ പിന്തുടർന്നു. കർണാടക പോലീസിന്റെ സഹായത്തോടെ കെങ്കേരിയിൽ നിന്നാണ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. മാഹി കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
0 Comments