മേയ് 15ന് ഇയാളുടെ വീടിന് തീപിടിച്ചിരുന്നു. തുടർന്ന് ഏതാനും പേർ ചേർന്ന് വീടിനു തീവയ്ക്കുകയായിരുന്നെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടു. ബന്ധം പിരിഞ്ഞതിനെ തുടർന്നുള്ള പക തീർക്കാൻ മുൻ ഭാര്യയുടെ വീട്ടുകാരാണ് തീവെച്ചതെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. ഇതോടെ മേയ് 16ന് ഫൊറൻസിക് സംഘം വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തോക്ക് കണ്ടെത്തിയത്.
തുടർന്ന് അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. പിന്നാലെ ഒളിവിൽ പോയ സോണിയെ കട്ടപ്പന ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് എസ്.ഐ. ലിജോ പി.മണിയുടെ നേതൃത്വത്തിൽ പോലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments