കോട്ടയം: വീട്ടമ്മയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പുഴവാത് കോയിപ്പുറത്ത് വീട്ടിൽ കണ്ണൻ. എസ് (26) എന്നയാളെയാണ് കോട്ടയം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിക്കുകയും പലരുമായി വീട്ടമ്മ എന്ന വ്യാജേന ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.[www.malabarflash.com]
വീട്ടമ്മയുടെ ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ എടുത്ത് അത് മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പലര്‍ക്കും അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ യുവാവാണ് വീട്ടമ്മയുടെ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
കോട്ടയം സൈബർ സ്റ്റേഷൻ എസ്.എച്ച്.ഓ ജഗദീഷ് വി.ആർ, എസ്.ഐ റിജുമോന്‍, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഓ രാജേഷ് കുമാർ പി.കെ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
0 Comments