കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്നും ഇയാൾ 15 പവന്റെ സ്വർണവും 48,000 രൂപയും സ്‌കൂട്ടറും കൈക്കലാക്കിയിരുന്നു. ഇതുസംബന്ധിച്ച് യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.
നാല് മാസം മുൻപാണ് കട്ടപ്പന സ്വദേശിനിയായ യുവതിയെ മലപ്പുറം സ്വദേശിയായ ചേലയ്ക്കപ്പറമ്പിൽ രവികുമാർ ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. തുടർന്ന് മലപ്പുറത്തു നിന്ന് കട്ടപ്പനയിൽ എത്തിയ ഇയാൾ 15 പവന്റെ സ്വർണവും 48,000 രൂപയും സ്‌കൂട്ടറും യുവതി നിന്നും കൈക്കലാക്കി.
പിന്നാലെ യുവതി നല്‍കിയ പരാതിയെ തുടർന്ന് കട്ടപ്പന പോലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു. ഇതിനിടെ സ്‌കൂട്ടർ കട്ടപ്പനക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് കട്ടപ്പനയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.

0 Comments