കൊല്ലം: ലക്ഷങ്ങൾ വിലയുള്ള ക്യാമറ വാടകക്ക് എടുത്തു മറിച്ചു വിറ്റു പണം തട്ടുന്ന യുവാവ് അറസ്റ്റിൽ. തട്ടിപ്പിന് ഇരയായവർ തന്ത്രപരമായി കുടുക്കി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇടുക്കി കട്ടപ്പന പുതുശേരി കുടിയിൽ ആനന്ദിനെയാണ് പിടികൂടിയത്.[www.malabarflash.com]
ക്യാമറ വാടകയ്ക്ക് എന്ന് ഓൺലൈൻ പരസ്യം കാണുമ്പോൾ ആനന്ദ് ക്യാമറ വാടകയ്ക്ക് എടുത്തു മറിച്ചു വിൽക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ ഇരുപതോളം ക്യാമറകൾ കേരളത്തിന്റെ പല സ്ഥലങ്ങളിൽ നിന്നായി കൈക്കലാക്കി മറിച്ചു വിറ്റു ഏകദേശം 70 ലക്ഷത്തോളം രൂപ തട്ടി എടുത്തതായിട്ടാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്.
വാടകയ്ക്ക് കൊടുത്ത ക്യാമറ ലഭിക്കാതെ വന്നപ്പോൾ എറണാകുളം മരട് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉള്ള സ്റ്റേഷനുകളിൽ പരാതി നൽകി യെങ്കിലും തട്ടിപ്പ് നടത്തിയ ആളിന് കണ്ടെത്താൻ പോലീസിനായില്ല. പോലീസിൽ പ്രതീക്ഷ നഷ്ടപെട്ടവർ ഒടുവിൽ വ്യാജ അക്കൗണ്ടിൽ കൂടി ഓൺലൈനിൽ ക്യാമറ വാടകക്ക് ഉണ്ടന്ന് പരസ്യം നൽകി.
അതിൽ തട്ടിപ്പ് കാരനായ ആനന്ദ് വീണ്ടും ക്യാമറ ആവശ്യപ്പെട്ടു. പുനലൂരിൽ എത്തിയാൽ ക്യാമറ നൽകാമെന്ന് സമ്മതിച്ചു അതിൻ പ്രകാരം ക്യാമറ നഷ്‍ടപെട്ടവർ ഒരുമിച്ചുപുനലൂരിൽ കൂടുകയും ചെയ്തു. ഈ സമയം അനന്തിനെ കൈയോടെ പിടികൂടി പുനലൂർ പോലീസിൽ ഏൽപ്പിച്ചു. ഇവരെ കണ്ടു ഓടി മാറാൻ ശ്രമിച്ചപ്പോൾ നിലത്തു വീണ് അനന്തുവിന് തലയ്ക്ക് പരിക്കേറ്റു. പ്രതിയെ മരട് പോലീസിന് പുനലൂർ പോലീസ് കൈമാറി.
0 Comments