NEWS UPDATE

6/recent/ticker-posts

കോഴിക്കോട് കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

കോഴിക്കോട്: കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കിഴക്കോത്ത് പരപ്പാറയിൽ വച്ചായിരുന്നു സംഭവം.[www.malabarflash.com]

ശക്തമായ മഴയ്ക്കിടെയുണ്ടായ ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പിതാവ്: പരേതനായ കുഞ്ഞയമ്മദ് ഹാജി. മാതാവ്: പരേതയായ പാത്തുമ്മ. ഭാര്യ: ഹസ്ബിജ. സഹോദരങ്ങൾ: അബ്ദുറസാഖ്, മുജീബ് റഹ്‌മാൻ, സുബൈദ, സഫിയ, ഷറീന, സുഹറാബി, റഹ്മത്ത്. കബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴം ഉച്ചയോടെ പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ.

Post a Comment

0 Comments