NEWS UPDATE

6/recent/ticker-posts

ബേക്കൽ ബീച്ച് പാർക്ക് നടത്തിപ്പ്:പള്ളിക്കര സഹകരണ ബാങ്കിനെ ഒഴിവാക്കുന്നു

ബേക്കൽ: ബേക്കൽ ബീച്ച് പാർക്കിന്റെ നടത്തിപ്പ്ചുമതലയില്‍ നിന്നും പള്ളിക്കര സർവീസ് സഹകരണ ബാങ്കിനെ ഒഴിവാക്കുന്നു. പുതിയ കരാര്‍ പ്രകാരമുള്ള തുക അടക്കേണ്ട അവസാന ദിവസം ബുധനാഴ്ച അഞ്ച് മണിയായിരുന്നു. ആ സമയം കഴിഞ്ഞിട്ടും തുക അടച്ച രേഖ ഹാജരാക്കത്തതിനാൽ പള്ളിക്കര സഹകരണ ബാങ്കിനെ കരാറിൽ നിന്നും ഒഴിവാക്കുമെന്ന് ബി.ആർ.ഡി.സി. എം.ഡി. ഷിജിൻ പറമ്പത്ത് അറിയിച്ചു.[www.malabarflash.com]

അടുത്തതായി രണ്ടാമത് ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തവരെ തുടര്‍ന്നുള്ള നടത്തിപ്പിന് ക്ഷണിക്കുമെന്നും ബി.ആർ.ഡി.സി. എം.ഡി. പറഞ്ഞു.

15.8 ലക്ഷത്തോളം രൂപയും 18 ശതമാനം ചരക്ക് സേവന നികുതിയും മാസം നൽകാമെന്ന ഇവരുടെ വ്യവസ്ഥയാണ് നേരത്തെ അംഗീകരിച്ചിരുന്നത്. 10 വർഷത്തേക്കാണ് കരാർ. ഇതിന് പുറമെ പാർക്ക് നവീകരണത്തിനായി തിരിച്ചു ലഭിക്കാത്ത രണ്ടര കോടി രൂപയും ജി.എസ്.ടി.യും സർക്കാറിന് നൽകണമെന്നും കരാറിലുണ്ടായിരുന്നു.

ബേക്കല്‍ റിസോര്‍ട്സ് ഡെവലപ്പ് മെന്റ് കോര്‍പ്പറേഷന്‍റെ (ബി.ആർ. ഡി.സി.) ഉടമസ്ഥതയിലുള്ള ബേക്കൽ ബീച്ച് പാർക്ക് കരാര്‍ ഉണ്ടാക്കി നടത്തിപ്പിന് നല്‍കുകയാണ് രീതി.ഇതുവരെ പള്ളിക്കര ബാങ്കിനായിരുന്നു നടത്തിപ്പ്. പുതിയ കരാര്‍ ഉറപ്പിക്കാന്‍ ബാങ്ക് മൂന്ന് മാസം സമയം ചോദിച്ചിരുന്നു.ആ സമയ പരിധിയാണ് ബുധനാഴ്ച കഴിഞ്ഞത്. അതിനിടയില്‍ പ്രവേശന ഫീസ്‌ 20 രൂപ ഉണ്ടായിരുന്നത് 30 രൂപയാക്കി ബങ്ക് വര്‍ധിപ്പിക്കുകയുണ്ടായി.

Post a Comment

0 Comments