കൊച്ചി: വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ച കേസിൽ പുരാവസ്‌തു തട്ടിപ്പുകേസിലെ ഒന്നാംപ്രതി മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്സോ കോടതിയാണ് വിധി പ്രസ്‌താവിച്ചത്. മോൻസനെതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്.[www.malabarflash.com]
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ് കേസെടുത്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം. പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയുടെ മകളായ പതിനേഴുകാരിയെ കലൂരിലെ വീട്ടിൽവച്ച് ഒന്നിൽ കൂടുതൽതവണ പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിലെ മറ്റൊരു വീട്ടിൽവച്ചും പീഡിപ്പിച്ചു.
പുരാവസ്‌തു തട്ടിപ്പുകേസിൽ 2021ൽ മോൻസൺ അറസ്‌റ്റിലായശേഷമാണ് പെൺകുട്ടിയുടെ അമ്മ സിറ്റി പോലീസ് കമീഷണർക്ക് പരാതി നൽകിയത്. മോൻസണെ ഭയന്നാണ് പരാതി നൽകാതിരുന്നതെന്ന് പെൺകുട്ടിയുടെ അമ്മ പോലീസിന് മൊഴി നൽകിയിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണ് പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ ആർ റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്.
0 Comments