NEWS UPDATE

6/recent/ticker-posts

മലബാർ ജില്ലകളോടുള്ള അവഗണന; എം.എസ്.എഫ് ഹൈവേ ഉപരോധിച്ചു

കാസർകോട് : മലബാർ ജില്ലകളിലെ ഹയർ സെക്കൻഡറി സീറ്റ് അപര്യാപ്തതയ്ക്കെതി രെ ജില്ലയിൽ എം.എസ്.എഫ് മണ്ഡലം തലങ്ങളിൽ ഹൈവേ ഉപരോധിച്ചു.ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 3481 വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സീറ്റില്ല. കാലങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്നതാണ് സമരത്തിന്റെ ലക്ഷ്യം.[www.malabarflash.com] 

മുൻ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വിടണമെന്നും, അധിക ബാച്ച് ഉൾപ്പടെ കമ്മീഷന്റെ ശുപാർശകൾ നടപ്പിൽ വരുത്തണെമെന്ന ആവശ്യമുന്നയിച്ചയിരുന്നു ദേശിയ പാത ഉപരോധിച്ചത്.

കാസർകോട് വിദ്യാനഗറിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. ഷാനിഫ് നെല്ലിക്കട്ടെ അധ്യക്ഷത
വഹിച്ചു, അൻസാഫ് കുന്നിൽ സ്വാഗതവും, ജില്ല പ്രസിഡന്റ്‌ താഹ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി, ടി എം ഇക്ബാൽ, അനസ് എതിർത്തോട്, കുഞ്ഞാമു ഹാജി, ജലീൽ തുരുത്തി, ഇർഫാൻ കുന്നിൽ, ശിഹാബ് പുണ്ടൂർ, ബാസിത് തായൽ, ജസീൽ തുരുത്തി, സിനാൻ സി ബി, സജീർ ബെദിര,സിറാജ്
ബഡിയഡുക്ക, അറഫാത്ത് കമ്പാർ, അസ്ഫർ മജൽ, ഷഹല പെർള, സാറ, ആതിഫ്, നാഫി ചാല, ഷാഹിദ് ഇർഫാൻ, സുതൈസ് എതിർത്തോട് സംബന്ധിച്ചു. 

മഞ്ചേശ്വരം നടന്ന പരിപാടിയിൽ മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് മരികെ ഉദ്ഘാടനംചെയ്തു.എം എസ്എഫ് മണ്ഡലം പ്രസിഡന്റ് നമീസ് കുദുകൊട്ടി അദ്യക്ഷത വഹിച്ചു , ജനറൽ സെക്രട്ടറി അൻസാർ വോർക്കാടി സ്വാഗതം പറഞ്ഞു, 

കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽ ജില്ലാ ട്രഷറർ ജംഷീദ് ചിത്താരിയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വൺ ഫോർ അബ്ദുറഹ്നമാൻ ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്,എ.ഹമീദ് ഹാജി, പി.എം ഫാറൂക്ക്,മുല്ലകോയ തങ്ങൾ,ബഷീർ ചിത്താരി,ഖാലിദ് അറബികാടത്ത്, യൂത്ത് ലീഗ് നേതാക്കളായ സലാം മീനാപ്പീസ്, അസിഫ് ബദർ നഗർ, റംഷി തോയമ്മൽ,സമീൽ റൈറ്റർ, ജാസിം പാലായി, യാസീൻ മീനാപീസ്, ഷാനിദ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബല്ലാ കടപ്പുറം സ്വാഗതവും തൻവീർ മീനാപീസ് നന്ദിയും പറഞ്ഞു.


തൃക്കരിപ്പൂർ നടന്ന പരിപാടിയിൽ എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം ജാബിർ തങ്കയം ഉൽഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡന്റ് അസ്ഹറുദ്ധീൻ മണിയനോടി, മുഖ്യപ്രഭാഷണം നടത്തി, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഹിൽ അധ്യക്ഷത വഹിച്ചു, മണ്ഡലം വൈസ് പ്രസിഡന്റ് ഷാനിദ് പടന്ന സ്വാഗതം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് സൈഫുദ്ധീൻ തങ്ങൾ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മെഹബൂബ് ആയിറ്റി, മണ്ഡലം ഭാരവാഹികൾ ആയ ഉസ്മാൻ പോത്താംകണ്ടം, മിഖ്ദാദ് കമ്പല്ലൂർ, ത്വൽഹത്ത് പെരുമ്പട്ട, മഹാതിർ പെരുമ്പട്ട, നസീഫ് മണിയനോടി, ബിലാൽ വെള്ളാപ്പ്, ഫഹദ് കൈക്കോട്ടുകടവ്, റാഹീസ് പോത്താംകണ്ടം, അഷ്ഫാഖ് പോത്താംകണ്ടം, ഇയാസ് വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments