പുത്തിഗെ : മുഹിമ്മാത്തുൽ മുസ്‌ലിമീൻ എഡ്യൂക്കേഷൻ സെൻ്ററിന് കീഴിൽ നടന്നു വരുന്ന ഫാത്തിമ കുഞ്ഞി ബീവി വുമൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ 52 പേർക്ക് ബിരുദ ദാന സംഗമം നടത്തി.[www.malabarflash.com]
ശരീഅത് കൊഴ്സിലെ 32 വിദ്യാർഥിനികൾക്ക് "അത്വാഹിറ"ബിരുദവും ,ചൈൽഡ് എജുക്കേഷൻ സ്കൂളിൽ നിന്നും നെഴ്സ്റി ടീച്ചർ ട്രൈനിംഗ് പൂർത്തിയാക്കിയ 18 വിദ്യാർത്ഥിനികൾക്കും,ആയൂർ വേദ കൊഴ്സ്സിൽ 2 പേർക്കും ബിരുദം നൽകി .
ദ്വിവത്സര ശരീഅ പഠനത്തോടൊപ്പം രണ്ട് വർഷത്തെ ഹയർ സക്കൻഡറി പഠനവും ഗവൺമെൻ്റ് അംഗീകൃത ബിഎസ്എസ് ചൈൽഡ് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സുകളും പ്രീ മാരിറ്റൽ കൗൺസിലിംഗ് അടക്കമുള്ള വ്യക്തിത്വ വികസന ക്ലാസുകളും നൽകി വരുന്നു.
സനദ് ദാന സംഗമം ഫാത്തിമ കുഞ്ഞി ബീവി വിമൻസ് അകാദമി ഡയറക്ടർ സയ്യിദ് ഹബീബ് അഹ്ദലിൻ്റെ അധ്യക്ഷതയിൽ മുഹിമ്മാത്ത് ജനറൽ സെക്രട്ടറി ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉൽഘാടനം ചെയ്തു. സുലൈമാൻ കരിവെള്ളൂർ വിഷയാവതരണം നടത്തി.
അബ്ബാസ് സഖാഫി കാവുംപുറം, ഉമർ സഖാഫി കൊമ്പോട് , അബ്ദുൽ അസീസ് മദനി നൂജി, പി മുഹമ്മദലി , ഹുസൈൻ ഹാജി, അബൂബക്കർ മാസ്റ്റർ ,ഇബ്രാഹിം സഖാഫി ചിപ്പാർ ,സുഹൈൽ സുറൈജി , ഖലീൽ സുറൈജി തുടങ്ങിയവർ സംബന്ധിച്ചു
അത്വാഹിറ ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്ക് സനദ് ദാനവും സ്ഥാന വസ്ത്രവും വിതരണം ചെയ്തു. ഹാമിദ് സഹീദ് ഹിമമി സ്വാഗതം ഷാജഹാൻ ഹിംദാദി നന്ദിയും പറഞ്ഞു.
0 Comments