ബ്രിട്ടന്‍: ലണ്ടനില്‍ മലയാളി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവം.[www.malabarflash.com]
അരവിന്ദും കുത്തിയ മലയാളി സുഹൃത്തും മറ്റു രണ്ടു പേരുമുള്‍പ്പെടെ നാലുപേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്‌ളാറ്റില്‍വെച്ച് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഫ്‌ളാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പോലീസിനെ വിവരം വിളിച്ചറിയിച്ചത്.

പോലീസിനൊപ്പമെത്തിയ മെഡിക്കല്‍ സംഘമാണ് അരവിന്ദിനെ ചികിത്സിച്ചത്. എന്നാല്‍ സംഭവസ്ഥലത്തുവെച്ചുതന്നെ അരവിന്ദ് മരിച്ചു. അതേസമയം ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പോലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കൊണ്ടുപോയിട്ടുണ്ട്.
0 Comments