കാസറകോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗീക പീഡനത്തിനിരയാക്കിയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റില്‍. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55)യെ ആണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പോലീസ് പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.[www.malabarflash.com]
പതിനാറ് വയസുള്ള ആൺകുട്ടിയെയാണ് മുഹമ്മദ് കുഞ്ഞി ലഹരിമരുന്ന നൽകി പീഡിപ്പിച്ചത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാത്രി പത്തരയോടെ വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്.
ഈ വിവരം പിന്നീട് ആൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ആൺകുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പോഷക സംഘടനകളുടെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.
0 Comments