NEWS UPDATE

6/recent/ticker-posts

പിണറായിയിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; പരാതിയുമായി പെൺകുട്ടിയുടെ കുടുംബം

കണ്ണൂർ: നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ക സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം. പിണറായി പടന്നക്കരയിലെ മേഘാ മനോഹരന്റെ മരണത്തിലാണ് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാൻ ഒരുങ്ങുന്നത്. ഭർത്താവിന്റെ പീഡനമാണ് യുവതിയുടെ ആത്മഹത്യയിൽ കലാശിച്ചതെന്നാണ് ഇവരുടെ പരാതി. മേഘയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നു,[www.malabarflash.com]


കഴിഞ്ഞ ജൂൺ പത്തിനാണ് കോഴിക്കോട്ടെ ഐ ടി സ്ഥാപനത്തിൽ എൻജിനീയറായിരുന്ന മേഘ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. ഒരു ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ജിം ട്രെയിനറുമായി മേഘ പ്രണയ വിവാഹം നടത്തിയത്. ഭർതൃവീട്ടിൽ പീഡനത്തിനിരയായാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

മേഘയുടെ ആത്മഹത്യയിൽ കതിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നാണ് അറിയിച്ചത്. അതിനാൽ ഭർത്താവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

Post a Comment

0 Comments