മലപ്പുറം/ കാസർകോട്: 2022ൽ ബിഹാറിൽ പ്രധാനമന്ത്രിയുടെ റാലിയിൽ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ മലപ്പുറത്ത് രണ്ടിടങ്ങളിലും മഞ്ചേശ്വരത്തും എൻ.ഐ.എ സംഘം റെയ്ഡ് നടത്തി. മലപ്പുറത്ത് കൊണ്ടോട്ടിക്കടുത്ത് മൊറയൂരിലും നിലമ്പൂരിലുമായിരുന്നു പരിശോധന.[www.malabarflash.com]
മൊറയൂരിലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ശിഹാബുദ്ദീന്റെ വീട്ടിലും നിലമ്പൂർ മയ്യന്താനി ഉലുവാൻ ഷെബീറിന്റെ വീട്ടിലുമാണ് ബുധനാഴ്ച കൊച്ചിയിൽനിന്നെത്തിയ എൻ.ഐ.എ സംഘം പരിശോധന നടത്തിയത്. ശിഹാബുദ്ദീന് ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് സംഘം പരിശോധിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഷെബീർ പരിശോധന സമയത്ത് വീട്ടിലില്ലായിരുന്നു. ജൂൺ എട്ടിനു മുമ്പ് ഷെബീറിനോട് എൻ.ഐ.എയുടെ കൊച്ചി യൂനിറ്റ് ഓഫിസിലും തുടർന്ന് പട്ന ഓഫിസിലും നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയാണ് സംഘം മടങ്ങിയത്. വാഹന കച്ചവട ഇടപാട് നടത്തുന്നയാളാണ് ഷെബീർ. മഞ്ചേശ്വരം പോലീസ് പരിധിയിലെ മുനീറിന്റെ വീട്ടിലും കടയിലും പരിശോധന നടത്തി. ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ് എൻ.ഐ.എ സംഘം മുനീറിന്റെ വീട്ടിലെത്തിയത്.
രണ്ട് ജീപ്പുകളിലായി എത്തിയ എൻ.ഐ.എ സംഘത്തെ ലോക്കൽ പൊലീസും അനുഗമിച്ചു. ആറുമണിക്കൂർ നീണ്ട പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയതായി വിവരമില്ല. ദക്ഷിണ കന്നടയിലുമായി 25ഓളം കേന്ദ്രങ്ങളിൽ പരിശോധന നടന്നു. ബിഹാറിലും പരിശോധന നടന്നതായി പറയുന്നു. ബിഹാറിലും പരിശോധന നടന്നതായി പറയുന്നു.
0 Comments