NEWS UPDATE

6/recent/ticker-posts

പാലക്കയം കൈക്കൂലി കേസ്; സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും

പാലക്കാട്: പാലക്കയം കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റവന്യുമന്ത്രി കെ രാജന്‍ അംഗീകരിച്ചു. പാലക്കയം വില്ലേജ് ഓഫീസര്‍ക്കെതിരെയും നടപടി എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.[www.malabarflash.com]

സുരേഷ് കുമാറില്‍ നിന്ന് ലക്ഷങ്ങളാണ് കൈക്കൂലിയായി വിജിലന്‍സ് പരിശോധനയില്‍ പിടികൂടിയത്. പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തപ്പോള്‍ കൈക്കൂലി വാങ്ങിയതാണെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.

3 വര്‍ഷം മുമ്പാണ് തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാര്‍ പാലക്കയം വില്ലേജ് ഓഫീസില്‍ എത്തുന്നത്. കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.

Post a Comment

0 Comments