ടേക് ഓഫിനുമുമ്പായി ചൊവ്വാഴ്ച പുലർച്ച 3.29നാണ് സംഭവമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സി.ഐ.എസ്.എഫ് സംഘം ഡോഗ് സ്ക്വാഡുമായി വിമാനത്തിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ബഹളംവെച്ച യാത്രക്കാരനെ സി.ഐ.എസ്.എഫ് സംഘം കസ്റ്റഡിയിലെടുത്തു. തന്നോട് മറ്റൊരു യാത്രക്കാരനാണ് ഇക്കാര്യം പറഞ്ഞതെന്നാണ് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞത്. എന്നാൽ, പ്രതി മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്.
0 Comments