NEWS UPDATE

6/recent/ticker-posts

ഏക സിവില്‍ കോഡ് ജനങ്ങളുടെ സ്വാതന്ത്ര്യം എടുത്തുകളയും: കാന്തപുരം

കോഴിക്കോട്: ഏക സിവില്‍ കോഡ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നമാണെന്നും മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഇന്ത്യയില്‍ എണ്ണിയാലൊടുങ്ങാത്ത തരത്തിലുള്ള ജീവിത രീതിയും സംസ്‌കാരവുമുണ്ട്. ഓരോരുത്തര്‍ക്കും അവരവരുടെതായ രീതിയില്‍ ജീവിക്കേണ്ടതുണ്ട്. അതിനനുവദിക്കുന്നതാണ് ഇവിടുത്തെ ഭരണഘടന. രാജ്യത്തെ ജനങ്ങളുടെ സ്വാതന്ത്ര്യം എടുത്തുകളയുന്നതാണ് ഏക സിവില്‍കോഡെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


സമസ്ത ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാന്തപുരം. ബലിപെരുന്നാള്‍ ദിനത്തില്‍ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. പെരുന്നാള്‍ സീസണിലും മറ്റും ഫ്‌ലൈറ്റ് ചാര്‍ജ് അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്നതിനെതിരെ നേരത്തേയും പ്രതികരിച്ചിട്ടുണ്ട്. രാജ്യം മയക്കുമരുന്നിന്റെ വിഹാര കേന്ദ്രമായി മാറുകയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ചും മുജാഹിദുകളോടും ജമാഅത്തെ ഇസ്ലാമിയോടുമുള്ള സമീപനത്തെക്കുറിച്ചും മറുവിഭാഗം സംഘടനയില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ കാന്തപുരം ഉസ്താദ് നേരത്തേ മുന്നോട്ടുവെച്ച ആശയത്തെ ശരിവെക്കുന്നതല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അവരുടെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെടുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

സമസ്തയുടെ നിലപാടില്‍ ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല. സമസ്ത പണ്ടുള്ള നയത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയും മുന്നോട്ട് പോകുകയും ചെയ്യുമെന്നും കാന്തപുരം പറഞ്ഞു.

Post a Comment

0 Comments