NEWS UPDATE

6/recent/ticker-posts

മലപ്പുറം കോട്ടയ്ക്കലിൽ ഇടിമിന്നലേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: ഇടിമിന്നലേറ്റ് 13കാരൻ മരിച്ചു. കോട്ടക്കൽ ചങ്കുവെട്ടിക്കുളം ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മൂച്ചിത്തൊടി അൻസാറിന്റ മകൻ ഹാദി ഹസൻ ആണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പറപ്പൂർ ഐ യു എച്ച് എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് മുഹ്സിൻ. മൃതദേഹം കോട്ടക്കൽ അൽമാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം, കോഴിക്കോട് വടകരയിൽ ഇടിമിന്നലിൽ വീടിന് കേടുപാടുകൾ പറ്റി. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നൽ ബാധിച്ചത്.

ശക്തിയായ ഇടിമിന്നലേറ്റ് വീടിന്റ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്ക് കേടു പറ്റിയിട്ടുണ്ട്. കനത്ത മഴയോടൊപ്പമാണ് ശക്തമായ ഇടിമിന്നലുണ്ടായത്. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment

0 Comments