പൂന്തുറ: ബാലരാമപുരത്തെ മതപഠനശാലയില്‍ പതിനേഴുകാരി തൂങ്ങി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി പൂന്തുറ പോലീസ് അറസ്റ്റ് ചെയ്ത ആണ്‍സുഹൃത്തിനെ റിമാന്‍ഡ് ചെയ്തു. ബീമാപളളി തൈക്കാപ്പളളി സലീമ മന്‍സിലില്‍ ഹാഷിംഖാനെ (20) യാണ് പോക്സോ നിയമപ്രകാരം പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഹാഷിമിനെ റിമാന്‍ഡ് ചെയ്തു.[www.malabarflash.com]
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാലരാമപുരം പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് പൂന്തുറ പോലീസിന് െകെമാറിയത്. ഇതേ തുടര്‍ന്നായിരുന്നു പൂന്തുറ പൊലീസ് ഹാഷിമിനെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടിയുമായി ഇയാള്‍ക്ക് ഏറെനാളത്തെ അടുപ്പമുളളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം 13 നാണ് പെണ്‍കുട്ടിയെ മതപഠനശാലയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
0 Comments