തിരുവനന്തപുരം മാറനല്ലൂരില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ് രസൽപുറം വേട്ടമംഗലം ശ്രുതിയിൽ അജയകുമാര്‍ (62) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മാറനല്ലൂർ പോലീസിനെതിരെയും ക്രൈംബ്രാഞ്ചിലെ ഒരു പോലീസുകാരനെതിരെയും ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.
അജയകുമാറിനെ കളളക്കേസില്‍ കുടുക്കി മാനസികമായി പീഡിപ്പിച്ചെന്നും മോഷണകുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്തെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ക്രൈംബ്രാഞ്ചിലെ പോലീസുകാരനായ സന്ദീപിന്‍റെ പേര് അജയകുമാറിൻ്റെ അത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് ബന്ധുക്കൾ പറയുന്നു. വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ പോലീസുകാരനായ സന്ദീപും പിതാവ് മണിയനും ചേര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബറിൽ ഭാര്യ ചിത്രയുടെ മുന്നിൽ വെച്ച് അജയകുമാറിനെ മര്‍ദിച്ചിരുന്നു എന്ന് കുടുംബം പറയുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അജയകുമാര്‍ മാറനല്ലൂർ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് പരാതി വാങ്ങി വച്ചത് അല്ലാതെ കേസെടുത്തിരുന്നില്ല എന്ന് കുടുംബം പറയുന്നു. തുടര്‍ന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം അജയകുമാർ കാര്യം അന്വേഷിക്കാൻ ചെന്നപ്പോൾ പോലീസുകാർ ഒഴിഞ്ഞു മാറി എന്ന് പറയുന്നു. ഇതോടെ വിവരാവകാശ നിയമ പ്രകാരം കേസിന്‍റെ വിവരങ്ങള്‍ രേഖാമൂലം ചോദിച്ചു. ഇതോടെ വിവരാവകാശ രേഖ നൽകാതെ പോലീസ് ഉടൻ കേസ് രജിസ്റ്റര്‍ ചെയ്തു രസീത് നൽകി.

പക്ഷേ അജയകുമാറിൻ്റെ പരാതിയിൽ പറയുന്ന പോലീസുകാരനായ സന്ദീപിനെ ഒഴിവാക്കിയായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് കഴിഞ്ഞ് നവംമ്പറില്‍ അജയകുമാറും പോലീസുകാരന്‍റെ പിതാവുമായുളള തര്‍ക്കത്തില്‍ ഇവർ അജയകുമാറിൻ്റെ പേരിൽ മോഷണം, പീഡനം, വധ ശ്രമം ഉൾപ്പടെ പരാതി നൽകുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.
കേസെടുത്ത പിന്നാലെ മോഷണതുമ്പ് തേടി പോലീസ് അജയകാറിന്‍റെ വീട്ടില്‍ എത്തുകയും വീടാകെ പരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് 10 ദിവസം നാട്ടില്‍ നിന്ന് മാറി നിന്ന ശേഷം അജയകുമാർ ജാമ്യം നേടി. തുടര്‍ന്ന് തന്നെ കളളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അജയകുമാര്‍ മുഖ്യമന്ത്രിക്കും മുനുഷ്യാവകാശ കമ്മിഷനും പോലീസ് കംപ്ലൈൻ്റ് അതോറിറ്റിക്കും നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിൽ നേരത്തെ എടുത്തിരുന്ന മോഷണം പീഡനം തുടങ്ങിയ സംഭവങ്ങൾ നടന്നിട്ടില്ല എന്ന് തെളിയുകയും ഈ വകുപ്പുകൾ കുറവ് ചെയ്യ്തതായി കാണിച്ച് കാടക്കട ഡിവൈഎസ്പി റിപ്പോര്‍ട്ട് നൽകുകയും ചെയ്തു.
എന്നാല്‍ തന്നെ മർധിച്ചവർക്കേതിരെ പോലീസ് നടപടി എടുക്കാതെ കള്ള പരാതി നൽകിയവർക്ക് ഒപ്പം നിൽകുകയും കള്ള കേസാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞുയെങ്കിലും അത് പൊതു സമൂഹത്തിൽ തന്‍റെ നിരപരാധത്വം തെളിയിക്കാന്‍ സാധിക്കാത്തതിന്‍റെയും വിഷമത്തിലായിരുന്ന എന്നും പോലീസുകാരനായ സന്ദീപ് നിരന്തരം അജയകമാറിനെ ശല്ല്യം ചെയ്തിരുന്നതായും ഭാര്യ ചിത്ര വി എം പറഞ്ഞു.

തുര്‍ന്നാണ് കഴിഞ്ഞ തിങ്കളാഴ്ച സന്ദീപിൻ്റെ പേരെഴുതി വച്ചു കരയോഗം കെട്ടിടത്തില്‍ അജയകുമാർ തൂങ്ങി മരിച്ചത്. മറ്റൊരു പോലീസുകാരന് വേണ്ടി പോലീസ് തങ്ങള്‍ക്ക് നീതിനിഷേധിച്ചതിനെ തുടര്‍ന്നാണ് അജയകുമാറിന്‍റെ ആത്മഹത്യയെന്നും ചിത്ര പറഞ്ഞു. ഭർത്താവിൻ്റെ ആത്മഹത്യക്ക് കാരണമായവരെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കണം എന്നും അവർക്ക് നിയമപ്രകാരമുള്ള ശിക്ഷ നൽകണമെന്നും ചിത്ര പറയുന്നു.
0 Comments