കണ്ണൂർ: ഹജ്ജ് കർമ്മത്തിന് പുറപെടുന്ന കുടുംബത്തിന് ആശംസയുമായി ക്ഷേത്ര കമ്മിറ്റി. മൊകേരി പുത്തൻപുര മടപ്പുര ആഘോഷ കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പാനൂർ മൊകേരിയിലെ കെ.സൈനുൽ ആബിദീനും കുടുംബത്തിനുമാണ് ആശംസയർപ്പിച്ച് ക്ഷേത്ര കമ്മിറ്റി ഫ്ലക്സ് വെച്ചത്.[www.malabarflash.com]
ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലക്സ് ബോർഡ് നവ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമാണ് കെ.സൈനുൽ ആബിദീൻ.
ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലെക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്’. പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ആബിദ് കാക്കും കുടുംബത്തിനും മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര ആഘോഷ കമ്മിറ്റിയുടെയാത്ര മംഗളങ്ങൾ ‘ ഇങ്ങനെയാണ്.
0 Comments