NEWS UPDATE

6/recent/ticker-posts

ബക്രീദ്: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.[www.malabarflash.com]

28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഇൻ കംപ്യൂട്ടർ എൻജിനിയറിങ് (കാറ്റഗറി നമ്പർ 680/2022), കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് സയന്റിസ്റ്റ് (കാറ്റഗറി നമ്പർ 582/2022) തസ്തികകളിലേക്ക് ജൂൺ 29-ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ജൂലായ് 19ലേക്ക് മാറ്റിയതായാണ് പി.എസ്.സി അറിയിച്ചത്.

Post a Comment

0 Comments