ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്യമതത്തില്‍പ്പെട്ട സഹോദരന്മാരായ യുവാക്കളുമായുള്ള പ്രണയബന്ധത്തെ വീട്ടുകാർ എതിര്‍ത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. തിരുച്ചിറപ്പള്ളി സ്വദേശികളായ ഗായത്രി(23), വിദ്യ(21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.[www.malabarflash.com]
തിരുപ്പുരിലെ തുണി മില്ലിലെ ജീവനക്കാരാണ് ഇരുവരും. അവിടെ വെച്ചാണ് സഹപ്രവര്‍ത്തകരായ സഹോദരന്മാരുമായി ഇവര്‍ പ്രണയത്തിലാകുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ പെണ്‍കുട്ടികള്‍ ഫോണില്‍ ഒരുപാട് സമയം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യമന്വേഷിച്ചപ്പോഴാണ് പ്രണയബന്ധത്തേക്കുറിച്ച് ഇരുവരും മാതാപിതാക്കളെ അറിയിച്ചത്.
അന്യമതവിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തു. വഴക്കിനു പിന്നാലെ പെണ്‍കുട്ടികള്‍ വീടുവിട്ടിറങ്ങി. പിന്നീട് സമീപത്തെ കിണറിനു സമീപം രണ്ടു മൊബൈല്‍ ഫോണുകള്‍ നാട്ടുകാര്‍ കണ്ടെത്തി. തിരച്ചിലിനൊടുവില്‍ കിണറില്‍ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ വിശദമായി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
0 Comments