വീടിന്റെ പിന്നാമ്പുറത്തു കൂടി നടക്കുന്ന യുവതി. പെട്ടെന്ന് ഒരു പാമ്പിനെ കണ്ട് ഞെട്ടുന്നു. എന്ത് ചെയ്യാൻ കഴിയും എന്ന ചിന്തയിലാണ് ഫോട്ടോഷൂട്ടിന്റെ തുടക്കം. ചിലവേറിയ സ്ഥലങ്ങളും ലൊക്കേഷനുകളും തേടിപ്പോകുന്ന വധൂവരന്മാർക്ക് ഒരു ഐഡിയ നൽകുന്ന വിധമാണ് ഈ ഫോട്ടോഷൂട്ട്
യുവതി നടന്നു നീങ്ങുന്നതും വളരെ പെട്ടെന്നാണ് ഒരു പാമ്പ് പ്രത്യക്ഷപ്പെടുന്നത്. പൈപ്പിന്റെ അടുത്തായി പാമ്പിനെ കാണുന്നതും, എന്ത് ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ യുവതിക്ക് ആശയക്കുഴപ്പമുള്ളതായി കാണുന്നു. ഉടൻ തന്നെ യുവതി ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്യുന്നത് കാണാൻ കഴിയുന്നുണ്ട്.
ശേഷം ജീവിതം മാറിമറിയുന്ന നിമിഷങ്ങൾ വരികയായി. ഒരു സ്കൂട്ടറിൽ 'പാമ്പുപിടുത്തക്കാരൻ' എത്തിച്ചേരുന്നു. വണ്ടി ഓടിക്കുന്നത് മറ്റൊരാളാണ്. പാമ്പിനെ കൊണ്ടുപോകാനെന്നോണം ഒരു പെട്ടിയും ഇതേ സ്കൂട്ടറിൽ കാണാം. പാമ്പിനെ പിടിക്കാൻ വരുന്നയാളെ യുവതി തന്നെ സ്വീകരിച്ച് അകത്തേക്കാനയിക്കുന്നു.
പാമ്പിനെ കാട്ടിക്കൊടുക്കുന്നതാണ് അടുത്ത ദൃശ്യം. യുവതിയുടെ മുഖത്ത് ഭയം നിഴലിക്കുന്നു . കയ്യിൽ ഒരു ഉപകരണവുമായി യുവാവ് നടന്നു നീങ്ങുന്നു. യുവതി പേടിച്ച് പിന്മാറി അയാളുടെ പിറകിൽ നിൽക്കുന്നത് കാണാം.
പോകാൻ നേരം പ്രണയം പറയാതെ പറയുന്ന ഒരു നോട്ടമാണ് യുവാവിനെ മുഖത്ത്, എന്തായാലും പാമ്പ് കാരണം പ്രണയം പൂത്തുലഞ്ഞു. കൈകൾ കോർത്തുപിടിച്ച് യുവാവും യുവതിയും നടന്നു നീങ്ങുന്നതാണ് അടുത്ത ദൃശ്യം. @oyevivekk എന്ന ട്വിറ്റർ ഹാന്ഡിലിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്തു നിന്നുള്ള ചിത്രങ്ങളാണിത് എന്ന് വ്യക്തം
0 Comments