മലപ്പുറം: ചെമ്മാട് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് കുരുവട്ടൂർ സ്വദേശി സുബൈദ (50) പോലീസ് അറസ്റ്റിലായത്. മാല വാങ്ങാനെന്ന വ്യാജേന എത്തി 2 മാലകൾ കൈക്കലാക്കുകയായിരുന്നു. മേയ് 23നാണ് കേസിനാസ്പദമായ സംഭവം.[www.malabarflash.com]
ജീവനക്കാര്‍ നടത്തിയ സ്റ്റോക്കെടുപ്പില്‍ ആഭരണത്തിന്റെ കുറവ് കണ്ടപ്പോള്‍ സി.സി.ടി.വി പരിശോധിച്ചപ്പോയാണ് പ്രതി സ്വര്‍ണ്ണം കൈക്കലാക്കുന്നത് കണ്ടെത്തിയത്. അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് സുബൈദ സ്വർണമാല കൈക്കലാക്കിയത്.
മാല കൈക്കലാക്കിയ ശേഷം സ്വർണം വാങ്ങാതെ ജ്വല്ലറിയിൽ നിന്ന് മടങ്ങുകയും ചെയ്തു. കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇവർ കാടാമ്പുഴ, വളാഞ്ചേരി എന്നിവിടങ്ങളിലെ ജ്വല്ലറികളിലും മോഷണ ശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
0 Comments