NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ ക്വട്ടേഴ്‌സിന് സമീപം വെച്ചിരുന്ന ബൈക്കിന് തീയിട്ട യുവാവ് അറസ്റ്റില്‍

ഉദുമ: ക്വട്ടേഴ്‌സിന് സമീപം വെച്ചിരുന്ന ബൈക്കിന് തീയിട്ട പ്രതി അറസ്റ്റില്‍. ഉദുമ എരോല്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിനയകുമാറെന്ന പ്രവീണ്‍ (45) ആണ് പിടിയിലായത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണ്.[www.malabarflash.com]

ഇതേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളി മുഹമ്മദ് അഖിലാഖ് ഉപയോഗിച്ചിരുന്ന ബൈക്കിനാണ് തീയിട്ടത്. ഉദുമ പടിഞ്ഞാറുള്ള ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ഉടമ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഉദുമയില്‍ ബൈക്ക് നന്നാക്കുന്ന തൊഴില്‍ ചെയ്യുന്ന അഖ്‌ലാക്കിനെ ഈ വാഹനം ഏല്‍പ്പിച്ചതായിരുന്നു.

മദ്യപിച്ച് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കാറുളള പ്രവീണ്‍ ചൊവ്വാഴ്ച രാത്രിയും മദ്യപിച്ചെത്തി ക്വട്ടേഴ്‌സിലെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ ഭാര്യ കുടുംബ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്നാണ് രാത്രിയില്‍ നിര്‍ത്തിയിട്ട വാഹനം കത്തിച്ചത്. രാത്രി ബൈക്ക് കത്തിയതറിഞ്ഞ് ക്വട്ടേഴ്‌സിലെ മററു താമസക്കാരും നാട്ടകാരും എത്തിയെങ്കിലും പ്രവീണ്‍ മാത്രം പുറത്തിറങ്ങിയില്ല. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉദുമയില്‍ വെച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മേല്‍പ്പറമ്പ സി.ഐ ടി. ഉത്തംദാസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - രണ്ടില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു. എസ്‌ഐ മാരായ അനുരൂപ്, പ്രദീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.

Post a Comment

0 Comments