ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുകളിലെ ഏറ്റവും പുതിയ പതിപ്പായ ഒല എസ്-1 എയര്‍ വിപണിയിലേക്കെത്തുന്നു. ജൂലൈ 28ന് വിപണിയില്‍ അവതരിപ്പിക്കും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയ്ക്കുള്ള സ്‌കൂട്ടര്‍ എന്നതാണ് ഇതിന്റെ പ്രത്യേകത. 1,10,000 രൂപ എക്സ്-ഷോറൂം പ്രാരംഭ വിലയിലായിരിക്കും സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.[www.malabarflash.com]
മൂന്നു വേരിയന്റുകളിലായാണ് ഒല എസ്-1 എയര്‍ എത്തുക. ബേസ് മോഡലിന് 84,999 രൂപയും മിഡില്‍ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് എക്സ് ഷോറൂം വില. ഒലയുടെ ഈ പതിപ്പ് ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ സഞ്ചരിക്കും.കോറല്‍ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സില്‍വര്‍, നിയോ മിന്റ്, പോര്‍സലൈന്‍ വൈറ്റ് എന്നീ കളര്‍ ഒപ്ഷനുകളും കമ്പനി വാഗ്ദാനം നല്‍കുന്നു. ജൂലൈ 31 മുതല്‍ 1,19,999 രൂപയ്ക്ക് സ്‌കൂട്ടര്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഓഗസ്റ്റിലാണ് വാഹനത്തിന്റെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.
0 Comments