കൊല്ലൂർ: മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എത്തിയ സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പഴ്സ് കവര്‍ന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീര്‍ത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.[www.malabarflash.com]
സ്വര്‍ണ മാലകള്‍, സ്വര്‍ണ വളകള്‍ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് ഈ മാസം നാലിന് മോഷണം പോയത്. സംഭവത്തിൽ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുത്ത പോലീസ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പടെ വിശദമായ പരിശോധനയിലാണ് മോഷണം നടത്തിയത് ബി ജി ഗിരീഷാണെന്ന് പോലീസ് കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പോലീസിനെ എത്തിച്ചത്.
വിശദമായ ചോദ്യം ചെയ്യലിൽ കുറച്ചു സ്വർണം വിൽക്കുകയും ബാക്കി ഒളിപ്പിച്ചുവെക്കുകയും ചെയ്തതായി പോലീസിന് മനസിലായി. തുടർന്ന് പ്രതിയെക്കൊണ്ട് തെളിവെടുപ്പ് നടത്തിയ പോലീസ് മുഴുവൻ തൊണ്ടിമുതലും കണ്ടെടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
0 Comments