ടെക്സാസിലെ സാൻ അന്റോണിയോയിൽ ജൂലൈ ആറിനാണ് സംഭവം. 61കാരനാണ് പെൺകുട്ടിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറിൽ തട്ടിക്കൊണ്ടു പോയത്. ഏതാണ്ട് 1400 മൈലോളം ഇയാൾ പെൺകുട്ടിയുമായി സഞ്ചരിച്ചിരുന്നു. ഇതിനിടയിൽ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു.
കാണാതായി മൂന്നു ദിവസത്തിനു ശേഷമാണ് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്. പാർക്കിങ് ഏരിയയിൽ വെച്ച് പെൺകുട്ടി രക്ഷിക്കണം എന്നെഴുതിയ കടലാസ് ശ്രദ്ധയിൽ പെട്ട യാത്രക്കാരനാണ് തുണയായത്. കടലാസ് ശ്രദ്ധയിൽ പെട്ടയുടൻ യാത്രക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 61കാരനെതിരെ തട്ടിക്കൊണ്ടുപോകലിനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കാലിഫോർണിയ പോലീസ് കേസെടുത്തു.
തന്റെ കൂടെ വന്നില്ലെങ്കിൽ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പെൺകുട്ടിയെ കൊണ്ടുപോയതെന്നും പോലീസ് പറഞ്ഞു. ഒരു വർഷം മുമ്പ് ആസ്ട്രേലിയയിലേക്ക് താമസം മാറിയ സുഹൃത്തിനെ കാണാനാണ് വീട്ടുകാരോട് പറയാതെ പെൺകുട്ടി ജൂലൈ ആറിന് വീട്ടിൽ നിന്നിറങ്ങിയത്. സാൻ അന്റോണിയോയിലെ ബസ്‍സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി 61കാരൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചതായും പോലീസ് പറഞ്ഞു. യാത്രക്കിടെ അവസരം കിട്ടിയപ്പോൾ പെൺകുട്ടി തന്നെ രക്ഷിക്കണമെന്ന് കടലാസിൽ എഴുതുകയായിരുന്നു.

0 Comments