NEWS UPDATE

6/recent/ticker-posts

ഹജ്ജിനെത്തിയ മലയാളി വയോധികനെ കാണാനില്ല; 15 ദിവസമായി തിരച്ചിൽ

റിയാദ്: ഹജ്ജിന് എത്തി മക്കയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ മലയാളി വയോധികന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. മലപ്പുറം വളാഞ്ചേരി, പെങ്ങകണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലി (72) നെയാണ് കാണാതായത്. കഴിഞ്ഞ 15 ദിവസത്തിലേറെയായി ഇദ്ദേഹത്തിന് വേണ്ടി പോലീസും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് അന്വേഷണം നടത്തുകയാണെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.[www.malabarflash.com]


ഭാര്യയൊടൊപ്പം ഹജ്ജിന് എത്തിച്ചേർന്ന മൊയ്തീൻ കർമങ്ങളെല്ലാം പൂർത്തീകരിച്ചു താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ഇറങ്ങിപ്പോവുകയായിരുന്നു. രേഖകളൊന്നും കൈവശമില്ലാതെയാണ് പുറത്തുപോയത്. ഐഡികാർഡുകളടക്കമുള്ളവ താമസസ്ഥലത്തു തന്നെയുണ്ടായിരുന്നുവെന്ന് ഒപ്പമുള്ളവർ പറഞ്ഞു. 

ഇതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് ഇദ്ദേഹത്തെ കണ്ടതായി ഒരു മലയാളി അറിയിച്ചിരുന്നു. പരസ്പരവിരുദ്ധമായി ഇദ്ദേഹം സംസാരിച്ചെന്നും പന്തികേടു തോന്നിയ സമീപ കടയിലെ മലയാളി മുറിയിലെത്തിക്കാമെന്നും അവിടെ ഇരിക്കാനും അവശ്യപ്പെട്ടു. കടയിൽ തിരക്കുള്ള സമയമായതിനാൽ കടക്കാരന്റെ നോട്ടം തെറ്റിയ സമയത്ത് ഇദ്ദേഹം വീണ്ടും ഇറങ്ങിപ്പോവുകയായിരുന്നുവത്രെ. എന്നാൽ ഏങ്ങോട്ടാണ് പോയതെന്ന് അറിയില്ല.

സ്വകാര്യ ഹജ് ഗ്രൂപ്പ് വഴിയാണ് മൊയ്തീൻ എത്തിയത്. സാമൂഹിക പ്രവർത്തകർ മക്കയിലെ വിവിധ ആശുപത്രികൾ, മിസിങ് കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ, തായിഫിലെ മാനസിക ആശുപത്രികൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തി. 

മുമ്പ് പ്രവാസിയായി സൗദിയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. റൂമിൽ വച്ച് ഇദ്ദേഹം മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതായും വിവരമുണ്ട്. ഹറമിന് സമീപത്തു നിന്ന് ഏതെങ്കിലും വാഹനങ്ങളിൽ കയറി പോകുന്നതിനും സാധ്യത കാണുന്നതായും സാമൂഹിക പ്രവർത്തകർ പറയുന്നു. കണ്ടെത്തുന്നവർ വിവരങ്ങളറിയിക്കണമെന്നും സാമൂഹീക പ്രവർത്തകർ ആവശ്യപ്പെട്ടു. ഫോൺ: 0502336683, 055 506 9786.

Post a Comment

0 Comments