NEWS UPDATE

6/recent/ticker-posts

വിമാനത്തിന്റെ വാലറ്റം നാല് തവണ നിലത്തുരഞ്ഞു; ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). കമ്പനിയുടെ ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.[www.malabarflash.com]

ഇന്‍ഡിഗോയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന പിഴവുകളും ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ ആറ് മാസക്കാലയളവിനുള്ളില്‍ നാല് സര്‍വീസുകള്‍ക്കിടെ കമ്പനിയുടെ A321വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞതും കണക്കിലെടുത്താണ് നടപടി. പിഴ ചുമത്തുന്നതിനുമുമ്പ് ഡിജിസിഎ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നോട്ടീസിന് ഇന്‍ഡിഗോ നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല.

ജൂണ്‍ 15 ന് അഹമ്മദാബാദില്‍ ഇന്‍ഡിഗോയുടെ A321 വിമാനത്തിന്റെ വാലറ്റം നിലത്തുരഞ്ഞ സംഭവത്തില്‍ രണ്ട് പൈലറ്റുമാരെ ഡിജിസിഎ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിര്‍ദിഷ്ട നടപടിക്രമങ്ങളില്‍നിന്ന് വ്യത്യസ്തമായാണ് വിമാനത്തിന്റെ ലാന്‍ഡിങ് നടത്തിയതെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. മുഖ്യെൈപലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്കും സഹപൈലറ്റിന്റേത് ഒരുമാസത്തേക്കുമാണ് സസ്‌പെന്‍ഡ് ചെയ്തതിട്ടുള്ളത്.

Post a Comment

0 Comments